കണ്ണോത്ത്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കണ്ണോത്ത് അങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം നടന്ന റാലിയിൽ Rev.ഫാ. സെബാസ്റ്റ്യൻ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി.
കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ശ്രീ ജോസ് തോമസ് കുമ്പുകൽ, സെക്രട്ടറി ശ്രീ മാത്യു അറുകാക്കൽ എന്നിവർ പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടിക്ക് സംഘടിപ്പിച്ചത്.ശ്രീ ദേവസ്യ പാപ്പടിയിൽ, ശ്രീ റോബിൻ മഠത്തിപറമ്പിൽ, ശ്രീ ഷാജു കോടൂർ, ശ്രീ റോയ് മണ്ണൂർ എന്നിവരും പ്രതിഷേധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് Rev.ഫാ. സെബാസ്റ്റ്യൻ പുളിക്കൽ ചൂണ്ടിക്കാട്ടി. സമാധാനവും സൗഹാർദ്ദവും നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുമെന്നും ഓർമ്മപെടുത്തി. കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകരും വിവിധ സംഘടനകളും വിശ്വാസ സമൂഹവും പന്തം കൊളുത്തി റാലിയിൽ പങ്കെടുത്തു.
Post a Comment