മുക്കം: സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകളെക്കുറിച്ചും പുതിയ പ്രവണതകളെക്കുറിച്ചും ചര്‍ച്ച ചെയ്തുകൊണ്ട് എം.എ.എം.ഒ കോളേജില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് @ മാമോക് എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം ശ്രദ്ധേയമായി.
കോളേജിലെ ഓഡിയോ വിഷ്വല്‍ തിയേറ്ററില്‍ നടന്ന സംഗമം വിദ്യാര്‍ത്ഥികള്‍ക്കും സോഷ്യല്‍ മീഡിയ തല്‍പരര്‍ക്കും പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി. എം.എ.എം.ഒ കോളേജ് ജേണലിസം വിഭാഗവും ഗ്ലോബല്‍ അലുമ്‌നി അസോസിയേഷനും സംയുക്തമായി മിലാപ് 2025 ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിത് ഇ.കെ പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ഐദ തസ്‌നി, മുഹമ്മദ് മിദ്‌ലാജ്, ഷാഹിദ് റംസാന്‍, ഹര്‍ഷദ് നൂറാംതോട് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ രംഗത്തെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ചു. എഴുത്തുകാരന്‍ നിസാര്‍ ഇല്‍ത്തുമിഷ് മോഡറേറ്ററായിരുന്നു. അബ്ദുള്‍ ബായിസ് പി, ഡോ. മുനീര്‍ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു.
ഗ്ലോബല്‍ അലംനിജോ. സെക്രട്ടറി അബ്ദുല്‍ അസീസ് അമീന്‍ എം.എ അധ്യക്ഷനായ ചടങ്ങില്‍ മിലാപ്-25 മീഡിയ കമ്മിറ്റി ചെയര്‍മാന്‍ കെ.സി രഹന സ്വാഗതവും സാലിം ജീറോഡ് നന്ദിയും പറഞ്ഞു.
ഫോട്ടോ.
എം.എ.എം.ഒ കോളേജില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് സംഗമം പ്രിന്‍സിപ്പല്‍ ഡോ. സജിത് ഇ.കെ ഉദ്ഘാടനം
ചെയ്യുന്നു.
Post a Comment