Jul 25, 2025

ആദര സായാഹ്നം സംഘടിപ്പിച്ചു


മുക്കം കാരുണ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രമുഖരെ ആദരിച്ചു.
ബാംഗ്ലൂർ രാമർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കോടഞ്ചേരി ഗവൺമെൻ്റ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. പി കെ ശബീബ്,
ഖത്തർ ഇന്ത്യൻ എമ്പസി സ്പോർട്സ് സെൻ്റർ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെയർ ആൻ്റ് ക്യൂർ മേധാവി
ഇ പി അബ്ദുറഹിമാൻ എന്നിവരെയാണ് ആദരിച്ചത്. മുക്കം കരുണ സെൻ്ററിൽ സംഘടിപ്പിച്ച പരിപാടി
സി കെ ഖാസിം ഉദ്ഘാടനം ചെയ്തു.
കരുണ ഭാരവാഹി പി സി അബ്ദുറഹിമാൻ
അധ്യക്ഷത വഹിച്ചു.
പി സി അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. ഒ സി അബ്ദുൽ കരീം, വി അബ്ദുൽ കരീം, മജീദ് പുളിക്കൽ, സുൽഫിക്കറലി സുല്ലമി, ഷൈജൽ കക്കാട്, സർജീന കല്ലുരുട്ടി, അബ്ദുസ്സലാം മുണ്ടോളി, നാസർ ചാലക്കൽ, പി സി അബ്ദുന്നാസർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only