Aug 29, 2025

താമരശ്ശേരിയിൽ വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ മോഷണം, 7 പവനും, ഒരു ലക്ഷം രൂപയും കവർന്നു.


താമരശ്ശേരി കതിരോട് ഓടർ പൊയിൽ വൽസല (65) ഒറ്റക്ക് താമസിക്കുന്ന കുന്നിൻ മുകളിലെ വീട്ടിലാണ് മോഷണം നടന്നത്.

ശുചി മുറിയിൽ നിന്നും കിടപ്പുമുറിയിലേക്ക് നടന്നു വരുമ്പോൾ മെയിൻ സ്വിച്ച് ഓഫാക്കി നടന്നു വന്ന മോഷ്ടാവ് മുഖത്ത് തുണിയിട്ട് മൂടി വൽസലയെ നിലത്ത് തള്ളിയിടുകയും, കാലിലെ പാദസരം കൈക്കലാക്കിയ ശേഷം അലമാരയിൽ സൂക്ഷിച്ച മൂന്നു വള, രണ്ടു മോതിരം, ഒരു ലക്ഷം രൂപയും കൈക്കലാക്കി. പിന്നീട് വീടിന് പിന്നിലൂടെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
വീടിൻ്റെ ഏകദേശം നുറു മീറ്റർ ചുറ്റളവിൽ മറ്റ് വീടുകൾ ഇല്ല.

മോഷ്ടാവ് രക്ഷപ്പെട്ട ശേഷം വൽസല   ഫോണിൽ വിവരമറിയിച്ചതിനെ  തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല, തുടർന്ന് താമരശ്ശേരി സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.
രാവിലെ ഡോഗ് സ്‌കോഡും,ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only