Aug 31, 2025

താമരശ്ശേരി ചുരം ഒമ്പതാം വളവിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു


താമരശ്ശേരി ചുരം ഒൻപതാം വളവിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു. അപകടം നടന്ന സ്ഥലത്ത് വൺവേ ആയി വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും, ചുരം കയറി വരുന്ന വാഹനങ്ങളുടെ നീണ്ട നിരയിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സംരക്ഷണ ലോഹ സംരക്ഷണ വേലിയും തകർത്ത് താഴേക്ക് പതിക്കുന്ന നിലയിൽ അപകടത്തിൽപ്പെട്ടത്. താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾ കടന്നുപോകാൻ അനുവാദം നൽകിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അപകടം.

ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് പതിക്കാൻ പാകത്തിൽ നിൽക്കുന്നു. ഡ്രൈവറെ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം. നിയന്ത്രിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only