കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് ഓണാഘോഷം വിപുലമായി നടത്തി. പുലിക്കയം യൂണിറ്റ് പ്രസിഡൻറ് ജോസ് ഇടയത്തുപാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാ.തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഒമ്പതാം വാർഡ് മെമ്പർ ചാൾസ് തയ്യിൽ, പതിനേഴാം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് ഊര്യക്കുന്നത്ത്, ചന്ദ്രൻ കണിയാംപറമ്പിൽ, യൂസിമോൻ കാരിക്കുഴി, ഷാജു വെട്ടുവയലിൽ, ഷിൽബി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള ഓണ കമ്മിറ്റികൾ വിവിധ പരിപാടികൾക്ക് നിറപ്പകിട്ടേകി. പുലിക്കയം യൂണിറ്റിന്റെ കീഴിലുള്ള വിവിധ സംഘങ്ങൾ ഒന്നുചേർന്ന് നടത്തിയ മെഗാ തിരുവാതിര ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ഓണക്കളികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം നടത്തിയ വടംവലി കാണികൾക്ക് കൂടുതൽ ആവേശം പകർന്നു നൽകി. 500 പേർക്കായി നടന്ന ഓണസദ്യ രുചികൊണ്ടും ഒരുമ കൊണ്ടും വ്യത്യസ്തമായി. ഓണക്കളികളിലെ വിജയികൾക്കുള്ള സമ്മാനവിതരണത്തിനു ശേഷം യൂണിറ്റ് കോഡിനേറ്റർ
ലിജി സുരേന്ദ്രൻ നന്ദി പറഞ്ഞു.
Post a Comment