Aug 28, 2025

പുലിയുടെ സാന്നിധ്യം പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം കർഷക കോൺഗ്രസ്


കോടഞ്ചേരി :

ചെമ്പുകടവ്:
ചെമ്പുകടവിൽ പുലിയുടെ സാന്നിധ്യം സിസിടിവിയിൽ വ്യക്തമായിട്ടും വനംവകുപ്പ് നിസ്സഹായ അവസ്ഥയിൽ പുലിയെ പിടിക്കാനുള്ള ആധുനിക സംവിധാനം ഇല്ലാതെ ക്യാമറ സ്ഥാപിച്ച് തടി തപ്പിയ നടപടി അവസാനിപ്പിച്ച് പുലിയെ പിടികൂടാൻ ഉള്ള ഊർജ്ജിത നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാത്ത സർക്കാർ നടപടി പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി പ്രദേശത്ത് അഗ്നിവലയം തീർത്ത് പ്രതിഷേധിച്ചു.
 

പുലിയുടെ സാന്നിധ്യം സ്ഥല വാസികൾ ഭീതിയിൽ ആണെന്നും പുലി മലയോര മേഖലയിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിട്ടും വനംവകുപ്പ് ആധുനിക സംവിധാനങ്ങൾ ഇല്ലാതെ ഇരുട്ടിൽ തപ്പി ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ജീവനെ വെല്ലുവിളിക്കുന്ന നടപടി അവസാനിപ്പിച്ച് പുലിയെ പിടിക്കാനുള്ള ആധുനിക സംവിധാനങ്ങൾ നടപ്പാക്കണം എന്ന് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

 വനംവകുപ്പിനെ കാലാനുസൃതമായി ആധുനികവൽക്കരിക്കാതെ ഉദ്യോഗസ്ഥരെ പഴിചാരി വനമന്ത്രിയും സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്ന നടപടിയിൽ അവസാനിപ്പിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് യോഗം ആരോപിച്ചു.

 പ്രതിഷേധ അഗ്നി വലയം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.
കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ചു.
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി മാരായ ജിജി എലുവാലുങ്കൽ, ബേബി കോട്ടപ്പള്ളി, ബേബി കളപ്പുര, ബേബിച്ചൻ വട്ടു കുന്നേൽ, ബിജു ഓത്തിക്കൽ, ബാലകൃഷ്ണൻ തീ കുന്നേൽ, ജോർജ് പുത്തൻപുര, ജെയിംസ് അഴകത്ത്, എൽസ ബെന്നി പാപ്പനശ്ശേരി, റെജീന വിൻസന്റ് മണ്ണൂർ എന്നിവർ പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only