ചെറുവാടി: മഹാത്മാ അയ്യങ്കാളി ജയന്തി ദിനത്തോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കാപറമ്പില്‍ 'സമൂഹ്യ നീതി സംഗമം' സംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി ചോദ്യം ചെയ്യപ്പെടുന്ന സമകാലിക ഇന്ത്യയില്‍ അയ്യങ്കാളിയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പ്രസക്തി കൂടി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത് ക്ഷേമകാര്യ കമ്മറ്റി ചെയര്‍മാര്‍ ബാബു പൊലുകുന്നത്, ഗാന്ധി ദര്‍ശന്‍ മണ്ഡലം പ്രസിഡന്റ് ഹരിദാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത് കമ്മിറ്റി പ്രസിഡന്റ് എം.എ. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എന്‍ നദീറ സ്വാഗതവും ചുള്ളിക്കാപറമ്പ് യൂണിറ്റ് പ്രസിഡന്റ് ഇ.എന്‍ മുഹമ്മദ് യൂസുഫ് നന്ദിയും പറഞ്ഞു.
Post a Comment