Aug 18, 2025

ജനമുന്നേറ്റ യാത്ര സമാപിച്ചു


കാരശ്ശേരി ഭരണസമിതിയുടെ അഴിമതിക്കും കെ ടുകാര്യസ്ഥതയ്ക്കും എതിരെ, സർക്കാർ അനുവദിച്ച ആറ് കോടി രൂപ ലാപ്സ് ആക്കിയ,താൽക്കാലിക നിയമനത്തിന് പോലുംകോഴ വാങ്ങുന്ന,കരിങ്കൽ ക്വാറിക്ക് യഥേഷ്ടം അനുമതി നൽകുന്ന, ടേക് എ ബ്രേക്ക് തകർത്ത, പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആഗസ്റ്റ് മാസം ഇരുപത്തിമൂന്നാം തീയതി പഞ്ചായത്ത് ഓഫീസ് മാർച്ചിന് മു ന്നോടിയായി, എൽഡിഎഫ് നേതൃത്വത്തിൽ ആഗസ്റ്റ് പതിനഞ്ചാം തീയതി മരഞ്ചാട്ടിയിൽ എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു,16,17 തീയതികളിലായിപഞ്ചായത്തിന്റെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ, സ്വീകരണങ്ങൾ ഏറ്റുവാങ്ങികറുത്തപറമ്പിൽ സമാപിച്ചു,പതിനാറാം തീയതിയിലെ സമാപനം മുരിങ്ങംപുറായിൽ, RJD നേതാവ് വി കുഞ്ഞാലിയും പതിനേഴാം തീയതി കറുത്തപറമ്പിലെ സമാപനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർവിശ്വനാഥനും ഉദ്ഘാടനം ചെയ്തു,സി പി ഐ എം ഏരിയ സെക്രട്ടറി വി കെ വിനോദ്, സി പി ഐ ജില്ലാ കമ്മിറ്റി മെമ്പർ ഷാജികുമാർ, തുടങ്ങിയവർ സമാപനകേന്ദ്രങ്ങളിലും, കെ പി ഷാജി, മന്ത്ര വിനോദ് ,പി കെ രതീഷ്,  ഇ പി ബാബു, കെ സി ആലി, സജി തോമസ് ഒ സുഭാഷ്, എൻ അബ്‌ദുൾ സത്താർ,സുബൈർ അതൂളി,പി എൻ ഷീബ,മിനി കണ്ണങ്കര, എം ദിവ്യ, വിജിഷ സന്തോഷ്, ജയപ്രഭ, സുനില,കെപി വിനു,കെ കെ നൗഷാദ്,സി ദേവ രാജൻ, ജിജിത സുരേഷ്,ഇ പി അജിത്,എം ആർ സുകുമാരൻ, ശ്രുതി കമ്പളത്‌,ശ്യം കിഷോർ,തുടങ്ങിയവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only