കൂടത്തായി :എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ കൂടത്തായി പാലത്തിലെ രണ്ടു ഭാഗത്തെ ഭീമുകളിലും കൂറ്റൻ വിള്ളൽ, ഒരു തൂണിലും വിള്ളൽ.പാലത്തിൻ്റെ മധ്യഭാഗത്ത് റോഡിൽ വിള്ളൽ, വാഹനങ്ങൾ കടന്നു പോകുംമ്പോൾ സ്ലാബ് ഇളകുന്നു.ഓമശ്ശേരിയിലും, കുടുക്കിൽ ഉമ്മരത്തും ഹെവി വാഹനങ്ങൾ തടഞ്ഞു കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും തടയാൻ ആളില്ലാത്തതിനാൽ യഥേഷ്ടം കടന്നു പോകുന്നു.പാലത്തിൽ ഇറങ്ങി നിന്നാൽ മാത്രമേ ഭീകരത മനസ്സിലാവുകയുള്ളൂ.എത്രയും വേഗത്തിൽ ഇതിനൊരു നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment