കൊടിയത്തൂര്‍ : വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി ആയിരം കേന്ദ്രങ്ങളില്‍ പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം കാമ്പയിന്റെ ഭാഗമായി കൊടിയത്തൂരില്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസ്സ് വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി.
കൊടിയത്തൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സാലിഹ് കൊടപ്പന, ചുള്ളിക്കാപറമ്പില്‍ ജില്ലാ ഉപാധ്യക്ഷന്‍ ഷംസുദ്ദീന്‍ ചെറുവാടി, ഗോതമ്പറോഡില്‍ ജില്ലാ ട്രഷറര്‍ അന്‍വര്‍.കെസി, വെസ്റ്റ് കൊടിയത്തൂരില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹകീം മാസ്റ്റര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ മത-സാംസ്‌കാരിക രംഗങ്ങളിലെ പൗരപ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ കേന്ദ്രങ്ങളില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍, കെ പി യു അലി, ഷാബൂസ് അഹമ്മദ്, ലത്തീഫ് കെ ടി, ടിപി മുഹമ്മദ്, ദലിത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് മാധവന്‍, സാലിം ജീറോഡ്, കെ.ടി മന്‍സൂര്‍, റഷീദ് കുയ്യില്‍, ടി.ടി അബ്ദുറഹ്‌മാന്‍, ദാസന്‍ കൊടിയത്തൂര്‍, റഫീഖ് കുറ്റിയോട്ട്, എംഎ ഹകീം മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ വല്ലാക്കല്‍, പി അബ്ദുസത്താര്‍ എന്നിവര്‍ സംസാരിച്ചു. കൊടിയത്തൂരില്‍ ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, ചുള്ളിക്കാപറമ്പില്‍ വാര്‍ഡ് അംഗം കെ.ജി സീനത്ത് എന്നിവര്‍ ദേശീയ പതാക ഉയര്‍ത്തി.
Post a Comment