Aug 15, 2025

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി  സ്തൂപത്തിനരികിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ദേശീയ പതാക ഉയർത്തി. 


ഫ്ലാഗ് സല്യൂട്ടിന് ശേഷം             ജോയൽ സ്കൂൾ ഓഫ് മ്യൂസിക് അണിയിച്ചൊരുക്കിയ ദേശീയ ഗാനം ഓർഗൺ ഇൻസ്ട്രുമെന്റ്  സഹായത്തോടുകൂടി  12 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആലപിച്ചു. 


തുടർന്ന് ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി മധുര പലഹാരങ്ങൾ വിതരണം ചെയ്തു. 


 


തുടർന്ന്    കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നിർദ്ദേശത്തതിൻ  ഭാഗമായി സ്പെഷ്യൽ ഗ്രാമസഭ  യോഗം ചേർന്നു.


 ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതത്തിൽ ചേർന്ന സ്പെഷ്യൽ ഗ്രാമസവാ യോഗത്തിൽ


 ഊർജ്ജത്തിന്റെ പുനരുപയോഗത്തെക്കുറിച്ചും ഗ്രാമപഞ്ചായത്തിൻ്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തെക്കുറിച്ചും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാലീ കളുടെയും മറ്റും ഉന്നമനത്തെക്കുറിച്ചുള്ള രാഷ്ട്രത്തിൻറെ കാഴ്ചപ്പാടുകൾ പങ്കുവച്ചു. 


 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാജു ടി പി തെന്മല, ചിന്നാ അശോകൻ, വനജ വിജയൻ, ലിസി ചാക്കോ, റിയാനസ് സുബൈർ, ലീലാമ്മ കണ്ടത്തിൽ, വാസുദേവൻ ഞാറ്റുകാലായിൽ, റോസമ്മ തോമസ്, ചിന്നമ്മ മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് k മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്  ഉദ്യോഗസ്ഥർ, തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു.  


          സ്പെഷ്യൽ ഗ്രാമസഭയിൽ  റിന്യൂവബിൾ എനർജിയെ കുറിച്ച് കോടഞ്ചേരി കെഎസ്ഇബി സെഷൻ സബ് എൻജിനീയർ ക്ലാസ് എടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only