കണ്ണോത്ത്:രാജ്യത്തിൻറെ അഭിമാന താരങ്ങളായ സൈനികരെ ആദരിച്ചുകൊണ്ട് കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലിക്ക് തുടക്കം കുറിച്ചു.മലയോര മേഖലയിലെ വിദ്യാഭ്യാസരംഗത്ത് 50 വർഷങ്ങൾ പൂർത്തീകരിക്കുക മാത്രമല്ല നാടിന് ഒട്ടേറെ ഭാവി വാഗ്ദാനങ്ങളെ സൃഷ്ടിക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നുള്ളത് അഭിമാനാർഹമായ നേട്ടമാണ്.സുവർണ്ണ ജൂബിലി വർഷ ആരംഭത്തിൽ തന്നെ നാടിനെ കാക്കുന്ന സൈനികർക്ക് ആദരവ് അർപ്പിച്ചത് മാതൃകയും പുത്തനുണർവുമായി .
രാവിലെ 8:45 നു സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുളിക്കൽ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് തുടക്കമായി.തുടർന്ന് സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി, ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ പരേഡും മാസ്ഡ്രില്ലും അരങ്ങേറി.
കണ്ണോത്ത് സെൻ്റ് മേരിസ് ദേവാലയ അങ്കണത്തിൽ വച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. അലക്സ് തോമസ് ചെമ്പകശ്ശേരി ജവാൻമാരെ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അവരെ സ്കൂൾ ഓഡിറ്ററിയത്തിലേക്ക് ആനയിയ്ക്കുകയും ചെയ്തു.
സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പുളിക്കൽ അധ്യക്ഷനായിരുന്ന പൊതുസമ്മേളനത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.റോഷിൻ മാത്യു സ്വാഗതം ആശംസിച്ചു . കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. അലക്സ് തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയും നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തന്ന ധീരാത്മാക്കളെ സ്മരിക്കുകയും , സൈനികർക്ക് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു . സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ എബിൻ മാടശ്ശേരി സ്വാതന്ത്രദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ റോയ് കുന്നപ്പള്ളി ,പിടിഎ പ്രസിഡണ്ട് ശ്രീ. അഭിലാഷ് ജേക്കബ്, വിദ്യാർത്ഥി പ്രതിനിധി സന്മയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ചടങ്ങിന് പുതുപ്പാടി പഞ്ചായത്ത് മെമ്പർ ശ്രീ. ഷിന്റോ തൈക്കൽ നന്ദി അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടു കൂടി ഇന്നത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി
Post a Comment