Aug 23, 2025

കാരശ്ശേരിയെ വീണ്ടെടുക്കാൻ, പഞ്ചായത്ത് ഓഫീസ് മാർച്ച് ധർണ്ണയും.

 


മുക്കം:

  കാരശ്ശേരി ഭരണസമിതിയുടെ അഴിമതിക്കും കെ ടുകാര്യസ്ഥതയ്  ക്കും എതിരെ, സർക്കാർ അനുവദിച്ച ആറ് കോടി രൂപ ലാപ്സ് ആക്കിയ,താൽക്കാലിക നിയമനത്തിന് പോലുംകോഴ വാങ്ങുന്ന,കരിങ്കൽ ക്വാറിക്ക് യഥേഷ്ടം അനുമതി നൽകുന്ന, ടേക് എ ബ്രേക്ക് തകർത്ത, കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെ,കാരശ്ശേരിയെ വീണ്ടെടുക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി  നോർത്ത് കാരശ്ശേരിയിൽ നിന്ന് പ്രകടനമായി പഞ്ചായത്ത് ഓഫീസിലേക്ക് വന്ന ജാഥയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു,ധർണ്ണസമരം ആർ ജെ ഡി, സംസ്ഥാന ജനറൽ സെക്രട്ടറിവി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു,എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, സിപിഎം ഏരിയ സെക്രട്ടറി വി കെ വിനോദ്,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ ശിവദാസൻ കെ പി ഷാജി, കേരള കോൺഗ്രസ് ബിനേതാവ് ഇ പി ബാബു,ജില്ലാ പഞ്ചായത്ത് അംഗംബിപി ജമീല,ബ്ലോക്ക് പഞ്ചായത്ത് അംഗംരാ ജിത മൂത്തേടത്ത്, കെ സി ആലി, എൻ അബ്ദുൽ സത്താർ, കെ പി വിനു,തുടങ്ങിയവർ സംസാരിച്ചു,സിപിഐ ജില്ലാ കമ്മിറ്റി അംഗം ഷാജികുമാർഅധ്യക്ഷനായി മാന്ദ്രാവിനോദ്, ശ്രീകുമാർ പാറത്തോട് സജി തോമസ്, കെ കെ നൗഷാദ്, ഓ സുഭാഷ്,എം ആർ സുകുമാരൻ,ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്,സി ദേവരാജൻ, ഇ പി അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only