Aug 29, 2025

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു..


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ  
' *തെയ്തക 2025* 'എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സമുചിതമായി സംഘടിപ്പിച്ചു.

ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം,വടംവലി,കസേരകളി,പാസിംഗ് ദ ബോൾ,അപ്പം കടി തുടങ്ങിയ മത്സരങ്ങൾ ഉൾപ്പടെ വിവിധ കലാപരിപാടികളും നടത്തി.ജാതി മത ഭേദമില്ലാതെ 'സമത്വം' എന്ന ആശയത്തെ മുൻനിർത്തി മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഓണ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് ഓണസന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി വിദ്യാർത്ഥികൾ നൃത്തം ചെയ്തു കൊണ്ട് ഓണാഘോഷ പരിപാടികൾ വർണ്ണാഭമാക്കി.

ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയം കരസ്ഥമാക്കിയവർക്ക് പ്രിൻസിപ്പൽ വിജോയ് തോമസ്,പി.ടിഎ പ്രസിഡൻ്റ് ചാൾസ് തയ്യിൽ,സീനിയർ അസിസ്റ്റൻ്റ് മോൻസി ജോസഫ്,പി.ടി.എ വൈസ് പ്രസിഡൻ്റ് ജോഷി തോമസ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾക്കായി പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി.

വരൾച്ചയും,പ്രളയവും,മഹാമാരിയും,ഉരുൾപൊട്ടലുമൊക്കെ പിന്നിട്ടതിൻ്റെ ആകുലതകൾക്കിടയിൽ തകർന്ന മനസ്സുകളെ ചേർത്തു നിർത്തി അവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതിനും കൂടിയാവട്ടെ ഈ ഓണക്കാലം...കേരള തനിമ നിലനിർത്തിക്കൊണ്ട് മനുഷ്യരൊന്നിച്ച് നന്മയിൽ വാണിടുന്ന ദൈവത്തിൻ്റെ സ്വന്തം നാടായി തുടരട്ടെ നമ്മുടെ കേരളം...

സ്റ്റാഫ് സെക്രട്ടറി ജീന തോമസ്,സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപകർ,പി.ടി.എ എക്സിക്യുട്ടീവ് ഭാരവാഹികൾ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only