കോടഞ്ചേരി: ശ്രെയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിലെ യുവ സംഘം വാർഷികാഘോഷം നടത്തി. കോഴിക്കോട് മേഖല ഡയറക്ടർ ഫാദർ. തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് ഷാജു വെട്ടുവയലിൽ അധ്യക്ഷനായിരുന്നു. മേഖല കോർഡിനേറ്റർ എം. എം ഐസക് മുഖ്യ പ്രഭാഷണം നടത്തി.
യൂണിറ്റ് കോർഡിനേറ്റർ ലിജി. സുരേന്ദ്രൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് ലിന്റോ ജോസഫ് സംഘാഗങ്ങളായ രമ്യ നിഷിത്, ആതിര ഷിനു എന്നിവർ ആശംസകളർപ്പിച്ചു യൂണിറ്റ് അംഗം ജേക്കബ് ചാക്കോ, സംഘം സെക്രട്ടറി സൂര്യ സതീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശോഭന മോഹൻദാസ് വാർഷിക റിപ്പോർട്ട് അവതരണം നടത്തി.ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിവിധ കലാപരിപാടികളും സമ്മാനധാനവും നടത്തി. ശേഷം ജസ്റ്റിൻ ജോസഫ് വെള്ളച്ചാലിൽ നന്ദി പറഞ്ഞു. സ്നേഹ വിരുന്നോടെ വാർഷികാഘോഷ പരിപാടികൾ സമാപിച്ചു.
Post a Comment