ബന്ദിപ്പുര്‍: കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ കാട്ടാനയ്ക്ക് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ ആക്രമിച്ചു. പരിക്കേറ്റ ആളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വനത്തിലൂടെയുള്ള യാത്രക്കിടെ വന്യജീവികളുടെ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കപ്പെടാറില്ല. ആനയെ പോലെയുള്ള അപകടകാരികളായ ജീവികളുടെ സമീപത്തേക്ക് ക്യാമറയും കൊണ്ട് യാത്രക്കാര്‍ പോവാറുണ്ട്. ഇത് അപകടത്തിലേക്കും ജീവന്‍ അപായപ്പെടുന്നതിലേക്കുമെല്ലാം എത്താറുണ്ട്.
അത്തരത്തില്‍ ജീവന്‍ അപകടത്തിലാവുന്ന ഘട്ടത്തില്‍ നിന്നും അത്ഭുതരക്ഷ നേടിയ യാത്രക്കാരന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലെ കെക്കനഹള്ളി റോഡിലാണ് സംഭവം നടന്നത്. റോഡിന് നടുവില്‍ നില്‍ക്കുന്ന കാട്ടാനയെ കണ്ട് വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ആളുകളും റോഡില്‍ ഇറങ്ങി നില്‍ക്കുന്നത് കാണാം.
ഇതിനിടയ്ക്ക് റോഡിനോട് ചേര്‍ന്ന് കുറ്റിക്കാടിനിടയില്‍ നില്‍ക്കുന്ന യുവാവിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ഓടിയ യുവാവ് റോഡിലേക്ക് കയറുമ്പോള്‍ കാല്‍തട്ടി വീണു. ഇയാളുടെ അടുത്തേക്ക് എത്തിയ ആന കാലില്‍ ചവിട്ടിയതിന് ശേഷം മുന്നോട്ട് പോവുകയായിരുന്നു. യുവാവ് പരുക്കുകളോടെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചു.
Post a Comment