Aug 13, 2025

"അരികെ" മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


കോടഞ്ചേരി പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദം, വയോജനസൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്ലാർക്കും വയോജനങൾക്കുo സഹായ ഉപകരണങ്ങൾ നൽകുന്ന "അരികെ "പദ്ധതിയുടെ ഭാഗമായി  


സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു .


  വൈസ് പ്രസിഡന്റ് ശ്രീമതി ജമീല അസീസ് ആദ്യക്ഷത വഹിച്ച ക്യാമ്പിന്റെ 


ഉത്ഘാടന കർമം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു, 


 വിവിധ വാർഡ് മെമ്പർമാർ ആയ ഷാജു ടി പി തേൻമല, റിയാനസ്  സുബൈർ, ചിന്ന അശോകൻ, വനജ വിജയൻ , സെക്രട്ടറി സീനത്ത് കെ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.


ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺ ശ്രീമതി സൂസൻ   വർഗീസ് സ്വാഗതവും 


ഐ സി ഡി എസ് സൂപ്പറവൈസർ ശ്രീമതി നസീറ പി എ നന്ദിയും അർപ്പിച്ചു സംസാരിച്ചു,


 വിവിധ വാർഡുകളിൽ നിന്നുമായി നൂറിലധികം വയോജനങ്ങൾ, ഭിന്നശേഷിക്കാർ ആയ ആളുകൾ പരിപാടിയുടെ ഭാഗമായി. ഓർത്തോ, ഇ എൻ ടി ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ യോഗപ്പെടുത്തി.


അർഹരായ മുഴുവൻ ആളുകൾക്കും കെൽട്രോണിന്റെയും വികലാംഗ ക്ഷേമ കോർപ്പറേഷൻ സാങ്കേതിക സഹായത്തോടെ സമയബന്ധിതമായി സഹായ ഉപകരണങ്ങളുടെ വിതരണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only