കോടഞ്ചേരി:അംഗനവാടി വർക്കർമാരെ ബി എല്‍ എ സ്ഥാനത്തുനിന്നു മാറ്റി ഉന്നത വേതനം നൽകി രാഷ്ട്രീയലക്ഷ്യം വെച്ച് മറ്റു ജീവനക്കാരെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏൽപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളെ അട്ടിമറിച്ച് ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കണം എന്നും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് കോടഞ്ചേരിയിൽ ഐഎൻടിയുസി നിയോജക മണ്ഡലം നേതൃത്വ ക്യാമ്പ്, തൊഴിൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ചടങ്ങിൽ ഹരിത കർമ്മ സേന, ടൂറിസം വർക്കേഴ്സ്,ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് എന്നിവരുടെ തൊഴിൽ കാർഡുകൾ വിതരണവും നിർവഹിച്ചു.
ഐഎൻടിയുസി തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേ മുറിയിൽ,ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ ഷാജി, ഐഎൻടിയുസി ജില്ലാ ഓർഗനൈസ് സെക്രട്ടറി കെ എം പൗലോസ്, ബിജു ഓത്തിക്കൽ , റെജി തമ്പി, ലൈല കെ, അന്നക്കുട്ടി ദേവസ്യ, മാധവൻ കാരശ്ശേരി, ഫ്രാൻസിസ് മുക്കിലക്കാട്ട്, ജിജോ പുളിക്കൽ, ബേബി കളപ്പുര , ചിന്ന അശോകൻ, വാസുദേവൻ ഞാറ്റു കാലായിൽ, റിയാനസ് സുബൈർ,ലീലാമ്മ കണ്ടത്തിൽ, ജിജി ഇ എസ്,ഗിരിജ സജി കുമാർ, ജയ്സൺ പുലക്കുടി, സുഹറ എം, സരോജചന്ദ്രൻ, സ്മിതാ രാജേഷ്, രവി കൂട്ടകാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
Post a Comment