മുക്കം: കനത്ത മഴയിലും ആവേശമാക്കിയൂ ഡി എഫ് വികസന സന്ദേശയാത്രക്ക് പ്രൗഢമായി വ്യാഴാഴ്ച തുടക്കം കുറിച്ചു.
കാരശ്ശേരിഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ അഞ്ച് വർഷത്തോളമുള്ള വികസന നേട്ടങ്ങൾ ജനങ്ങളുമായി സംവദിച്ചും,
എൽ.ഡി.എഫിന്റെ കുപ്രചരണങ്ങൾക്ക് മറുപടി നൽകിയും മൂന്ന് നാൾ നീണ്ടുനിൽക്കുന്ന വികസന സന്ദേശ ഗ്രാമയാത്ര വ്യാഴായ്ച്ച തുടക്കമായത്.
ഡി.സി.സി. പ്രസിഡണ്ട് അഡ്വ . കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
വല്ലത്തായ് പാറയിൽ നടന്ന ചടങ്ങിൽ കെ.കോയ അധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് നിയോജക മണ്ഡലം ജന.സെക്രട്ടറി പി.ജി. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി. ജന.സെക്രട്ടറി സി.ജെ ആന്റണി , ഡി.സി.സി നിർവ്വാഹക സമിതിയംഗം എം.ടി.അഷ്റഫ്, യു.ഡി.എഫ് ചെയർമാൻ കെ.ടി. മൻസൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ, വൈ; പ്രസിഡണ്ട് ജംഷിദ് ഒളകര, ഡി.കെ.ഡി സംസ്ഥാന സെക്രട്ടറി അബ്ദു കൊയറങ്ങാടൻ,. ക്യാപ്റ്റൻ സമാൻ ചാലൂളി, മണ്ഡലം പ്രസിഡണ്ട് പി. പ്രേമദാസൻ , ജോസ് പാലിയത്ത്, സലാം തേക്കും കുറ്റി., പി.എം. സുബൈർ, പി. യൂനുസ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സത്യൻ മുണ്ടയിൽ, അഷ്റഫ് തച്ചാറമ്പത്ത്, റുഖിയ്യ റഹീം, കെ.കൃഷണ ദാസൻ , നിഷാദ് വീച്ചി, സാദിഖ് കുറ്റിപ്പറമ്പ്, എം.ടി. സൈത് ഫസൽ , അഡ്വ. മുഹമ്മദ് ദിശാൽ ,ഗസീബ് ചാലൂളി , റോയ് മാസ്റ്റർ, റീന പ്രകാശ്, ഇ.പി. ഉണ്ണികൃഷണൻ, സി.വി. ഗഫൂർ , തനുദേവ് കൂടാം പൊയിൽ, ടി.എം. ജാഫർ, ആമിന ബാനു, വി.പി. സ്മിത, ആമിന എടത്തിൽ, റഷീഫ് കണിയാത്ത്, വളപ്പൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment