Aug 23, 2025

കണ്ണൂരില്‍ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ സംഭവം; ചികിത്സയിലിരുന്ന യുവാവും മരിച്ചു

 


കണ്ണൂര്‍: കുറ്റിയാട്ടൂരിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണയുടെ വീട്ടിലെത്തി യുവതിക്ക് നേരെ ജിജേഷ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റിരുന്നു.


പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന പ്രവീണ വ്യാഴാഴ്ചയാണ് മരിച്ചത്

.ബുധനാഴ്ച ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രവീണയും പിതാവുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വെള്ളം ചോദിച്ചാണ് ജിജേഷ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്. ഇതിന് ശേഷം യുവതിയെ തീകൊളുത്തുകയായിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് വര്‍ക്ക് ഏരിയയില്‍വെച്ചാണ് തീകൊളുത്തിയത്.


നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. പ്രവീണ ഇരിക്കുന്ന നിലയിലും ജിജേഷ് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തുകയും ഇരുവരേയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പ്രവീണയും ജിജേഷും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും ഇതിനിടെയുണ്ടായ പ്രശ്‌നത്തില്‍ ജിജേഷ് പ്രവീണയെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only