Sep 1, 2025

ഗ്രാമോത്സവമായി കാരശ്ശേരി സ്കൂൾ 'ഓണം മൂഡ് 2025' പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമായി ആയിരത്തിലധികം പേർ പങ്കെടുത്തു


മുക്കം: കാരശ്ശേരി എച്ച്.എൻ.സി.കെ.എം. എയുപി സ്കൂൾ ഓണാഘോഷം നാടിന്റെ ഉത്സവമായി മാറി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുറമെ പൂർവ വിദ്യാർത്ഥികളും നാട്ടുകാരും പൗര പ്രമുഖരുമടക്കം ആയിരത്തിലധികം പേർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ വിവിധ നാടൻകളികളും മത്സരങ്ങളും ഗ്രാമോത്സവത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു. ആവേഷകരമായ മത്സരങ്ങളിലെ വിജയികൾക്ക് പി ടി എ കമ്മറ്റി ഏർപ്പെടുത്തിയ ഉപഹാരങ്ങൾ പ്രസിഡണ്ട് വി പി ഷിഹാബ് വിതരണം ചെയ്തു. 

വിഭവ സമൃദ്ധമായ ഓണസദ്യയിൽ ആയിരത്തിലധികം പേർ പങ്കാളികളായി. പി ടി എ അംഗം അജീഷ് കുട്ടന്റെ നേതൃത്വത്തിലാണ് ഇത്രയും പേർക്കുള്ള സദ്യ തയ്യാർ ചെയ്തത്. പ്രീ പ്രൈമറി രക്ഷിതാക്കളുടെയും എം പി ടി എ അംഗങ്ങളുടെയും നേതൃത്വത്തിൽ ഓണപ്പൂക്കളങ്ങളൊരുക്കുകയും അലങ്കരിക്കുകയും ചെയ്തു. 

ഹെഡ് മാസ്റ്റർ വി.എൻ. നൗഷാദ്, പി ടി എ വൈസ് പ്രസിഡണ്ട് കെ.സി.അഷ്റഫ്, കെ. ലുക്മാനുൽ ഹഖീം, എം പി ടി എ പ്രസിഡണ്ട് മനീഷ, അംഗങ്ങളായ , ലൈലാബി, ഷാമില എം,
സജിന,
സരിത
ബേബി നിഷാത് ,
ബബിത, റസിയ ബീഗം, സർബീന,  അധ്യാപകരായ ഷാഹിർ പി യു , ഖദീജ നസിയ, അർച്ചന തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only