Sep 1, 2025

'ഓണ സമൃദ്ധി 2025' കർഷക ചന്ത ഉദ്ഘാടനം ചെയ്തു


കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും. കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും. സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഴം പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഓണ വിപണിയിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ വിലയെക്കാൾ 10 % അധികം വില നൽകി സംഭരിച്ച് 30% വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന കർഷക ചന്തയാണ് കോടഞ്ചേരിയിൽ ആരംഭിച്ചത്.    ഹോർട്ടി കോർപ്പ് മുഖേന സംഭരിക്കുന്ന പച്ചക്കറികളും. നാടൻ പച്ചക്കറികളും ഉൾപ്പെടുത്തി സെപ്റ്റംബർ 01 മുതൽ 4 വരെ  കോടഞ്ചേരി ട്ടൗൺ പരിസരത്ത് സംഘടിപ്പിക്കുന്ന ഓണ സമൃദ്ധി കർഷക ചന്ത ഉണ്ടായിരിക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 'സൂസൻ വർഗീസ്, കൃഷി ഓഫീസർ അപർണ എ, വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ , ലിസി ചാക്കോ, ചിന്ന അശോകൻ ബിന്ദു ജോർജ് , അസിസ്റ്റൻറ് സെക്രട്ടറി അനിതാകുമാരി. കൃഷി അസിസ്റ്റൻറ് മാരായ ജോസഫി വി. സജിത്ത് തോമസ്, കർഷക സുഹൃത്തുക്കൾ എന്നിവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only