വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കോടഞ്ചേരി കർഷക സ്വാശ്രയ സമിതിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ പൊതു വിപണിയിൽ ലഭ്യമാക്കുന്ന കർഷക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ കൗൺസിൽ അംഗം ഷാജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ജമീലാ അസീസ്, ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ വർഗീസ് , വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ , ലിസി ചാക്കോ ചിന്ന അശോകൻ, വിഎസ് പി സി കെ ജില്ലാ മാനേജർ ബീന ജേക്കബ് ഡെപ്യൂട്ടി മാനേജർ ജയരാജ് ജോസഫ് , സെക്രട്ടറി അനിതകുമാരി, സണ്ണി കരിക്കൊമ്പിൽ, സണ്ണി രാമറ്റതിൽ , ,പള്ളത്ത് വക്കച്ചൻ,വ്യാപാരി പ്രസിഡണ്ട് റോബോട്ട് അറക്കൽ എന്നിവർ സംബന്ധിച്ചു.
Post a Comment