കലാഭവന് നവാസിന്റെ മരണത്തെത്തുടര്ന്ന് 26 ലക്ഷം രൂപയുടെ ഇന്ഷുറന്സ് ഡെത്ത് ക്ലെയിം ലഭിച്ചെന്ന ആരോപണം നിഷേധിച്ച് കുടുംബം. ലൈഫ് ഇന്ഷുറന്സ് കോര്പ്പറേഷനില്(എല്ഐസി)നിന്ന് തുക ലഭിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് സഹോദരന് നിസാം ബെക്കര് ഫെയ്സ്ബുക്കില് കുറിച്ചു. പോസ്റ്റ് നിയാസ് ബെക്കറും പങ്കുവെച്ചു.
ഏഴുവര്ഷം പ്രീമിയം അടച്ചു. എല്ഐസി 26 ലക്ഷത്തിന്റെ ഡെത്ത് ക്ലെയിം നല്കി. ജീവിതത്തിനൊപ്പവും ജീവിതത്തിനുശേഷവും നിങ്ങളോടൊപ്പം എല്ഐസി’- എന്ന കുറിപ്പും നവാസിന്റെ ഫോട്ടോയുള്ള കാര്ഡുമാണ് പ്രചരിക്കുന്നത്. ഇത് വ്യാജവാര്ത്തയാണെന്നാണ് കുടുംബം പറയുന്നത്.പ്രചാരണത്തിലൂടെ മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ ഏജന്റുമാര് ശ്രമിക്കുന്നത്. ഇത്തരം വ്യാജ വാര്ത്തകള് പ്രചരിക്കുന്നതുവഴി ഞങ്ങള് കുടുംബാംഗങ്ങള് വളരേ ദുഃഖിതരാണ്. ആരുംതന്നെ വഞ്ചിതരാകരുത്’- എന്നാണ് കുറിപ്പ്
Post a Comment