Sep 2, 2025

എട്ടാം ദിവസവും സ്വർണവില കുതിക്കുന്നു; ഇന്ന് ഏറ്റവും ഉയർന്ന വില


കൊച്ചി: തുടർച്ചയായി എട്ടാംദിവസവും സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഒരുഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമായി.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ സ്വർണത്തിന് 3,360 രൂപയാണ് വർധിച്ചത്. ഇന്നലെമാത്രം ഗ്രാമിന് 85 രൂപ കൂടിയിരുന്നു. 9705 രൂപയായിരുന്നു ഗ്രാം വില. പവന്റെ വില 680 രൂപ കൂടി 77,640 രൂപയുമായിരുന്നു. ആദ്യമായി സ്വർണവില 77,000 പിന്നിട്ടത് ഇന്നലെയാണ്. ശനിയാഴ്ചയും സ്വർണവില റെക്കോഡ് തകർത്തിരുന്നു. ഗ്രാമിന് 150 രൂപയാണ് അന്ന് വർധിച്ചത്. പവന് 1200 രൂപ വർധിച്ചിരുന്നു.

ആഗോളവിപണിയിലും സ്വർണവില ഉയർന്നു. നാല് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്കാണ് സ്വർണം എത്തിയത്. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.51 ശതമാനത്തിന്റെ വർധനവുണ്ടായി. ഔൺസിന് 3,494 ഡോളറായാണ് സ്വർണവില വർധിച്ചത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. ഡോണൾഡ് ട്രംപിന്റെ തീരുവ നയവും ഇന്ത്യ-ചൈന-റഷ്യ കൂട്ടുകെട്ടും ആഗോള സമ്പദ്‍വ്യവസ്ഥയിലുണ്ടാക്കുന്ന അനിശ്ചിതത്വം സ്വർണവിലയെ സ്വാധീനിക്കുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only