Sep 12, 2025

കാട്ടുപന്നിയുടെ ആക്രമണം: യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.


മുക്കം: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട ജബ്ബാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറി. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫും ജബ്ബാറിന്റെ ഓടത്തെരുവിലുള്ള വീട്ടിലെത്തിയാണ് ആദ്യ ഗഡുവായി 5 ലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങൾക്ക് കൈമാറിയത്.

കഴിഞ്ഞ ദിവസം (തിങ്കളാഴ്ച ) രാത്രി 11 മണിയോടെ ഓമശ്ശേരി മുടൂരിൽ വെച്ചാണ് ജബ്ബാറിന് അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ജബ്ബാറിന്റെ മുന്നിലേക്ക് കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പിറ്റേന്ന് ചികിത്സയിലായിരുന്ന ജബ്ബാർ (ചൊവ്വാഴ്ച ) ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കാരശ്ശേരി ഓടത്തെരുവ് കോഴിസൻ കാക്കയുടെ മകനാണ് മരിച്ച ജബ്ബാർ (45).

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only