സാമൂഹികമാധ്യമങ്ങൾ നിരോധനത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട യുവജന പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കുകയാണ് നേപ്പാൾ. ഇടക്കാല പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതിനെച്ചൊല്ലി ജെൻസീകൾക്കിടയിൽ ഭിന്നയുള്ള സാഹചര്യത്തിൽ പ്രക്ഷുബ്ധമാണ് നേപ്പാളിൻ്റെ രാഷ്ട്രീയം. പ്രധാനമന്ത്രിയുടെ രാജിയിലേക്ക് നയിച്ച തീവ്രമായ പ്രതിഷേധങ്ങളുടെ തുടക്കത്തിൽ കാഠ്മണ്ഡുവിൻ്റെ തെരുവുകളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് 'രാജാവ് തിരിച്ചുവരണം' എന്നതായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ പിടിമുറുക്കിയ സർക്കാരിനെതിരേ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പ്രതിഷേധങ്ങൾക്കിടയിൽ രാജവാഴ്ചയ്ക്കുള്ള ആഗ്രഹം വിരോധാഭാസമായി തോന്നാം. പക്ഷേ, പഴയ രാജഭരണത്തിന്റെ കൊടിക്കീഴിലേക്ക് മടങ്ങാൻ ആ ഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഇന്നും ആ രാജ്യത്തുണ്ട്.
രാജവാഴ്ചയും ഹിന്ദുരാജ്യപദവിയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഈ വർഷം മാർച്ചിലും കാഠ്മണ്ഡുവിൽ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. അന്ന് രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ പിന്തുണയും പ്രതിഷേധത്തിനുണ്ടായിരുന്നു. വികലമായ ജനാധിപത്യ സംവിധാനങ്ങളും തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയും അഴിമതിയും രാഷ്ട്രീയ അനിശ്ചിതത്വവുമെല്ലാം നേപ്പാളി യുവത്വത്തെ അസ്വസ്ഥരാക്കുന്നു.പ്രക്ഷോഭത്തിനിടയിലും രാജവാഴ്ചയിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഒരു വിഭാഗം പ്രകടിപ്പിച്ചത്. എന്താണ് നേപ്പാളിലെ രാജവാഴ്ചയുടെ ചരിത്രം? എങ്ങനെയാണ് അത് തകർന്നത്? നേപ്പാളിൽ രാജാഭരണം തിരിച്ചുവരുമോ?
ഷാ രാജവംശത്തെ ചുറ്റിപ്പറ്റിയാണ് രാജവാഴ്ചയുടെ ചരിത്രം ആരംഭിക്കുന്നതെങ്കിലും നേപ്പാളിലെ രാജഭരണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ രജപുത്രന്മാരുമായി ബന്ധമുള്ള ദ്രവ്യ ഷായാണ് ഷാ രാജവംശത്തിന് തുടക്കം കുറിക്കുന്നത്. ഏതാണ്ട് 240 വർഷം ഷാ കുടുംബം നേപ്പാൾ ഭരിച്ചു. അത് പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച് 2008 വരെ നീണ്ടുനിന്നു. 1559-ൽ ഗൂർഖ എന്ന ചെറിയ രാജ്യത്തിന്റെ രാജാവായ ദ്രവ്യ ഷായിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കാലക്രമേണ, അദ്ദേഹത്തിൻ്റെ കുടുംബം കൂടുതൽ ശക്തരും സ്വാധീനമുള്ളവരുമായി വളർന്നു. അക്കാലത്ത്, നേപ്പാൾ ഒരു ഏകീകൃത
അക്കാലത്ത്, നേപ്പാൾ ഒരു ഏകീകൃത രാജ്യമായിരുന്നില്ല. നൂറ്റാണ്ടുകളായി നിരവധി ചെറിയ രാജ്യങ്ങൾ ചേർന്നതായിരുന്നു അത്. ഈ രാജ്യങ്ങളാകട്ടെ പലപ്പോഴും പരസ്പരം പോരടിച്ചു. 1743-ൽ പൃഥ്വി നാരായൺ ഷാ ഗൂർഖയുടെ രാജാവാകുകയും പ്രദേശത്തെ നിരവധി ചെറിയ രാജ്യങ്ങളെ ഒന്നിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. 1769 ആയപ്പോഴേക്കും അദ്ദേഹം കാഠ്മണ്ഡു താഴ്വര കീഴടക്കി ആധുനിക നേപ്പാൾ രാജ്യം രൂപീകരിച്ചു, കാഠ്മണ്ഡുവിനെ തലസ്ഥാനമാക്കി. ആധുനിക നേപ്പാളിന്റെ സ്ഥാപകനായി അദ്ദേഹത്തെ പലപ്പോഴും കണക്കാക്കുന്നു.
Post a Comment