Sep 1, 2025

കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടു നോമ്പാചരണത്തിന് കോടിയേറി


കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ആഘോഷപൂർവ്വമായ പത്താമത് എട്ടു നോമ്പാചരണത്തിന് റെക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ കോടിയേറ്റി.താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന് ഇതോടെ തുടക്കമായി.

2017 സെപ്റ്റംബർ എട്ടിനാണ് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തെ താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. 2015 മുതൽ ആണ് കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പാചരണം വളരെ വിപുലമായി ആഘോഷിക്കാൻ തുടങ്ങിയത്. സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ ദേവാലയത്തിൽ എല്ലാദിവസവും രാവിലെ 6 നും, 11 നും വൈകിട്ട് 5 നും വി. കുർബാന ഉണ്ടായിരിക്കും.

ഈ വർഷത്തെ ഏട്ടു നോമ്പാചരണത്തോടനുബന്ധിച്ച് ഫാ. ജോസഫ് പുത്തൻപുര (കാപ്പിപ്പൊടി അച്ഛൻ),ഫാ. ജോൺ വാഴപ്പനടിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ധ്യാനവും,കൂടാതെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടക്കും.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only