ഓമശ്ശേരി :മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തൻഹ ഷെറിൻ്റെ മൃതദേഹം കണ്ടെത്തി കഴിഞ്ഞ ദിവസമാണ് മാതാവും പന്ത്രണ്ടുകാരനായ സഹോദരനുമൊപ്പം കുളിക്കടവിൽ എത്തിയത്. കടവിലെ പാറയിൽ നിൽക്കുകയായിരുന്ന കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. സഹോദരൻ കുട്ടിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും അപകടത്തിൽപ്പെടുകയായിരുന്നു.
ഫയർഫോഴ്സും പോലീസും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും നടത്തിയ തിരച്ചിലിലാണ് ബണ്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്.
പൊന്നാനി ഗേൾസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് തൻഹ, പിതാവ് മുർഷിദ് കൊടുവള്ളി സ്വാദേശിയും, മാതാവ് പൊന്നാനി സ്വദേശിയുമാണ്. ഏറെക്കാലമായി പൊന്നാനിയിലായിരുന്നു താമസം. ഏതാനും മാസം മുമ്പ് വീണ്ടും കൊടുവള്ളിയിൽ താമസമാക്കിയെങ്കിലും തൻഹ ഷെറിൻ പൊന്നാനിയിൽ തന്നെയാണ് പഠിച്ചു കൊണ്ടിരുന്നത്.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Post a Comment