Sep 12, 2025

" വിദ്യാലയം രക്ഷിതാക്കളിലേക്ക് " ശിഷ്യ ഗ്യഹ സന്ദർശനത്തിന് വിജയകരമായ സമാപനം.


അരീക്കോട് :
മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂളിൽ നടപ്പാക്കി വരുന്ന  വിദ്യാലയം രക്ഷിതാക്കളിലേക്ക് ശിഷ്യഗൃഹസന്ദർശന പരിപാടിക്ക് വിജയകരമായ സമാപനമായി.
വിദ്യാലയത്തിലെ ആയിരം കുട്ടികളുടെ വിടുകൾ 75 ദിവസം കൊണ്ട് സന്ദർശിക്കുന്ന        " അരികെ " ശിഷ്യ ഗ്യഹസന്ദർശന പരിപാടിയാണ് അധ്യാപകർ ,PTA
SMC,MTA കമ്മിറ്റികളുടെ പൂർണമായ സഹകരണത്തിൻ പൂർത്തിയാക്കിയത്. 
പ്രീപ്രൈമറിയുൾപ്പെടെ വിദ്യാലയത്തിലെ 33 ക്ലാസുകളിലെ 1000 കുട്ടികളുടെ വീടുകളിലാണ് അധ്യാപകർ എത്തിയത്.റഹ്മത്തുല്ല പരിയാരതത്താടിയുടെയും എൻ.സി.റഹ്മാ ബിയുടെ മകൾ
7A ക്ലാസിൽ പഠിക്കുന്ന ഫൈഹ റഹ്മത്തിൻ്റെ വീട് സന്ദർശിച്ച് കൊണ്ടാണ്               " അരികെ " പരിപാടി പൂർത്തിയാക്കിയത്
പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റ് പൂർത്തീകരിച്ച് കൊണ്ടാണ് ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ ശിഷ്യ ഗ്യഹസന്ദർശനം നടത്തിയത്.
കുട്ടികളുടെ വ്യക്തിഗത കഴിവുകളും മികവുകളും നേരിട്ടറിയുന്നതിലൂടെ പഠന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ നേട്ടം.
രണ്ടാഴ്ചയിൽ നടക്കുന്ന SRG യോഗങ്ങളിൽ ശിഷ്യ ഗ്യഹസന്ദർശന പരിപാടി പ്രത്യേക അജണ്ടയായെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്
ഓരോ കുട്ടിയും പ്രത്യേക കഴിവുകൾ ഉള്ളവരാണെന്നും എല്ലാവരെയും മികവുകളിലേക്കെത്തിക്കാൻ കഴിയുമെന്ന തിരിച്ചറിവ് " അരികെ" പരിപാടിയിലൂടെ നേരിട്ട് ബോധ്യപ്പെട്ടെന്നും അധ്യാപകർ ഒരേ സ്വരത്തിൽ പറഞ്ഞു.
ശിഷ്യ ഗ്യഹസന്ദർശന പരിപാടിയുടെ സമാപനം പ്രസിഡെന്റ് പി.വി. അബ്ദുൾ ഷരീഫ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ വി .ഷഹീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.MTA പ്രസിഡണ്ട് വി. സൗദത്ത് ,
PTA വൈസ് പ്രസിഡൻ്റ് ഖലീൽ ,
,SMC വൈസ് ചെയർമാൻ റഹ്മത്തുല്ല പരിയാരത്തൊടി ,
PTA അംഗം സുനിൽ തെക്കും മുറി,സീനിയർ അസിസ്റ്റൻ്റ് എം. ഷറീന ടീച്ചർ , കെ.ഷിനോജ് മാസ്റ്റർ തുടങ്ങിയവർ   പ്രസംഗിച്ചു.
SRG കൺവിനർ എം. മുഹമ്മദ് ഷിഹാബ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.കെ. നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
MTA അംഗങ്ങളായ
എം.സാജിത , കെ. ഫൗസിയ , സി.പി.സലീന, എം.പി.ജുമൈലത്ത് , കെ.ടി.സുനീറ 
അധ്യാപകരായ എം സോന , വി.രജിത,കെ സലീന ,കെ.ദിവ്യ, യു.രമ്യ, കെ .ഷാഫി, സി.ടി. സിദ്ധീഖ് , കെ.ആർ .സുജീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only