തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി – തിരുവമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവോണം ഫെസ്റ്റ് 2025 എന്ന പേരിൽ സാംസ്കാരിക ഘോഷയാത്രയും ഓണാഘോഷവും സംഘടിപ്പിച്ചു
ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി അനുരാഗ ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാൻഡിൽ സമാപിച്ചു.
വർണ്ണാഭമായ സാംസ്കാരിക പരിപാടികൾ കൊണ്ടും, വ്യാപാരികളുടെയും ജനങ്ങളുടെയും പങ്കാളിത്തം കൊണ്ടും, ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഓണത്തോട് അനുബന്ധിച്ച് കേരളത്തിൽ നടത്തുന്ന മറ്റ് സാംസ്കാരിക ഘോഷയാത്രകളോട് കിടപടിക്കുന്ന രീതിയിലാണ് തിരുവമ്പാടിയിലെ വ്യാപാരികൾ ഘോഷയാത്ര അണിയിച്ചൊരുക്കിയത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് വർണ്ണാഭമായ ചടങ്ങുകൾ കൊണ്ടും, വിവിധ വേഷവിധാനങ്ങൾ കൊണ്ടും, ഈ വർഷം ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. വരും വർഷങ്ങളിലും ഓണത്തോടനുബന്ധിച്ച് അതിഗംഭീരമായി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.
സാംസ്കാരിക ഘോഷയാത്രയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡൻറ് ജീജി. കെ. തോമസ്, ജനറൽ സെക്രട്ടറി അബ്രാഹം ജോൺ, സിംഗാർ ഗഫൂർ, മുനീർ, ജോജു സൈമൺ, ഷംസുദ്ധീൻ, അനസ് ഷൈൻ, അനൂപ് സാഗർ, നിധിൻ ജോയ്, സുജൻ കുമാർ, പീറ്റർ ഇ. ജെ., ഗീരീഷ്, ഡൊമിനിക് ഒ.ടി എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
Post a Comment