Sep 2, 2025

കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു


കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പരിസരത്ത് ആരംഭിച്ച
ഓണവിപണന മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് നിർവ്വഹിച്ചു. 2025
സെപ്റ്റംബർ 2 മുതൽ നാലു വരെയാണ് വിപണന മേള നടത്തപ്പെടുന്നത്. വിപണി വിലയിലും കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ ഗുണഭോക്താക്കളിൽ എത്തിക്കുകയാണ് മേളയുടെ ലക്ഷ്യം. ചടങ്ങിൽ സി ഡി എസ് ചെയർ പേഴ്സൺ ഇൻചാർജ്ജ് സോളി ജെയ്സൺ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷരായ റോസിലി ജോസ്, ജെറീന റോയി, വി. എസ് രവീന്ദ്രൻ മെമ്പർമാരായ ബോബി ഷിബു, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, ജോസ് തോമസ് മാവറ, സി ഡി എസ് അംഗങ്ങളായ സിന്ധു ബിനോയി, ഗ്രേസി, ടിന്റു സുനീഷ്, ഷിജി പി.എ, ഹസീബ റസാക്ക്, മേരി ജോസഫ്, റീന ബേബി, സുമതി, അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ് എന്നിവരും കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only