Sep 12, 2025

തിരുവമ്പാടി മണ്ണൂർ ടി.എം ജോസഫ് അന്തരിച്ചു


തിരുവമ്പാടി: റിട്ടയേർഡ് പ്രധാനാധ്യാപകൻ മണ്ണൂർ ടി.എം. ജോസഫ് (89) വാഹനാപകടത്തിൽ മരണപ്പെട്ടു.

തിരുവമ്പാടി- പുന്നക്കൽ റോഡിൽ നാൽപ്പത് മേനിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 ഓടെയാരുന്നു ഓട്ടോറിക്ഷ മതിലിൽ ഇടിച്ചു അപകടം സംഭവിച്ചത്.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിന്റെ ആരംഭകാല അധ്യാപകരിൽ ഒരാളായ ജോസഫ് സാർ തുടർന്ന് പുന്നക്കൽ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. നല്ലൊരു മാതൃകാ കർഷകൻ കൂടിയായിരുന്ന അദ്ദേഹത്തിന് തിരുവമ്പാടി പഞ്ചായത്തിലെ മികച്ച കർഷകനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. 

ഭാര്യ ഡെയ്സി ജോസഫ് ഞാവള്ളിൽ കാടങ്കാവിൽ കുടുംബാംഗവും തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി. സ്കൂൾ മുൻ അധ്യാപികയുമാണ്. 

മക്കൾ: ജോബി ജോസഫ് ( മാനേജർ, ധനലക്ഷ്മി ബാങ്ക്), ജോഷി ജോസഫ് 

മരുമക്കൾ: നിഷ (അധ്യാപിക, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി), ജൂലി (കോടഞ്ചേരി ആമ്പശ്ശേരിൽ കുടുംബം)

സഹോദരങ്ങൾ: പരേതയായ സി. ഡോറിസ്( CMC), മാണി (കുഞ്ഞച്ചൻ), എൽസി (കോതമംഗലം), ഡോ. പി.എം. മത്തായി (ലിസ ഹോസ്പിറ്റൽ, തിരുവമ്പാടി), ആന്റണി, മേരി, ആനി, ലില്ലി, പരേതയായ സെൽജം, ജോൺസൻ,  ജെസി, ജാൻസി, ടെസ് 

ഭൗതിക ശരീരം ഇന്ന് വൈകുന്നേരത്തോടെ കറ്റ്യാടുള്ള സ്വഭവനത്തിൽ എത്തിക്കുന്നതാണ്.

മൃതസംസ്കാര ചടങ്ങുകൾ നാളെ (13/09/2025 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് രണ്ടരക്ക് വസതിയിൽ ആരംഭിക്കും.

പരിക്കേറ്റ ഓട്ടോ ഡ്രൈവർ സുരേന്ദ്രൻ (54), നടുക്കണ്ടിയിൽ സെബാസ്റ്റ്യൻ (45) നിരപ്പേൽ എന്നിവർ ചികിത്സയിലാണ്.





Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only