മാതാവ്: മേരി
ഭാര്യ:
ആലീസ്
മക്കൾ:
ജോസ്ന ,
ജോസഫിൻ
മരുമക്കൾ:
വിപിൻ ജെയിംസ്,
ദിയ അനിൽ കുമാർ
കോടഞ്ചേരിയുടെ കായിക പ്രതിഭക്ക് ആദരാഞ്ജലികൾ
കോടഞ്ചേരി 1990 കളിൽ കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂളിന്റെ കായിക യശസ് ഉയർത്തുന്നതിനായി അക്ഷീണം പ്രയത്നിച്ച ഒരു മികച്ച കായിക താരം ആയിരുന്നു സണ്ണി ജോർജ്.സ്പ്രിന്റിനങ്ങളിൽ മൈതാനങ്ങളിൽ സണ്ണിയുടെ മിന്നുന്ന പ്രകടനം കാണാൻ ഒരഴകായിരുന്നു.
അതുപോലെതന്നെ ഒരു മികച്ച ഫുട്ബോൾ താരം കൂടിയായിരുന്നു സണ്ണി. കാൽപന്തുകളികളിൽ ആ കാലത്ത് കോടഞ്ചേരിയുടെ ടീമിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു താരമായിരുന്നു സണ്ണി. സണ്ണിയുടെ ഈ ഫുട്ബോളിനോടുള്ള താല്പര്യം വരും തലമുറയ്ക്കും പകർന്നു നൽകാനായി നൂറിലധികം കുട്ടികൾക്ക് കോടഞ്ചേരി സ്കൂൾ ഗ്രൗണ്ടിൽ വച്ച് പരിശീലനവും നൽകിയിരുന്നു. സണ്ണിയുടെ പരിശീലനം ലഭിച്ച കുട്ടികൾ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തു.
പിന്നീട് രോഗാവസ്ഥയിൽ ആയതിനെ തുടർന്ന് ദീർഘകാലം ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് നിര്യാതനായി.
സംസ്കാരം ഇന്ന്(05-09-2025) വെള്ളി
വൈകിട്ട് 4 ന്
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ
Post a Comment