കൊണ്ടോട്ടി - അരീക്കോട് റോഡിൽ കിഴിശ്ശേരി മുണ്ടംപറമ്പിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. വിളയിൽ സ്വദേശി അക്ഷയ് (23) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രിയിലാണ് അപകടം നടന്നത്.
അപകടത്തിൽ മുൻവശം പൂർണമായും തകർന്ന കാറിനകത്ത് കുടുങ്ങിയ ഇരുവരെയും പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മഞ്ചേരിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച അക്ഷയ് മരണപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post a Comment