മുക്കം; കാരശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണത്തിന് എം സി എഫ് ബിൽഡിങ് നിർമ്മിക്കുന്നതിന് വേണ്ടി കറുത്തപറമ്പ് എള്ളങ്ങളിൽ സ്വന്തമായി 20 സെന്റ് ഭൂമി വാങ്ങി
പഞ്ചായത്തിന്റെ 18 വാർഡുകളിലെ വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ചത് കൊണ്ടുവെക്കുവാനോ തരംതിരിക്കുവാനോ ഗ്രാമപഞ്ചായത്തിന് ഇതുവരെ സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലായിരുന്നു ഭരണസമിതി നേരിട്ട് നിരവധി പ്രദേശങ്ങൾ സന്ദർശിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കറുത്തപറമ്പ് എള്ളങ്ങലിൽ പുതിയ സ്ഥലം കണ്ടെത്തുകയും അവിടെ 20 സെന്റ് ഭൂമി സ്വന്തമായി വാങ്ങുകയും ചെയ്തു ഇതോടുകൂടി പഞ്ചായത്തിന്റെ മാലിന്യ സംസ്കരണത്തിന് പുതിയ വഴിത്തിരിവായി
കറുത്തപറമ്പ് സാംസ്കാരിക നിലയിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മരിയക്ക് ആധാരം കൈമാറി
വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാഹിന ടീച്ചർ, കെ കൃഷ്ണദാസ്, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംടി അഷ്റഫ്, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ സമാൻ ചാലൂളി, കെ കോയ, എ പി മോയി, ഇസ്മായിൽ മേച്ചേരി, നടുക്കണ്ടി അബൂബക്കർ, റഹൂഫ് കറുത്തപറമ്പ്,ബാബു തോണ്ടയിൽ, കലന്ദൻക്കുട്ടി കറുത്തപറമ്പ്, മുഹമ്മദ് മാഷ് , റഹൂഫ് കറുത്തപറമ്പ്, ഷൈമ, അസിസ്റ്റന്റ് സെക്രട്ടറി ജോസ് തോമസ് എന്നിവർ സംസാരിച്ചു
Post a Comment