കൃഷി വകുപ്പ്, ആത്മ കർഷക പരിശീലന പരിപാടിയുടെ ഭാഗമായി ട്രെയിനിംഗ് പ്രോഗ്രാമിനും എക്സ്പോഷർ വിസിറ്റിനുമായി കണ്ണൂർ ബ്ലോക്കിൽ നിന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അമ്പത്തിയേഴംഗ കർഷക സംഘം കാഫ്റ്റ് ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായ തിരുവമ്പാടി, കൂടരഞ്ഞി ഫാം ടൂറിസ സർക്യൂട്ടുകളിൽ സന്ദർശനം നടത്തി.
കൃഷി ഓഫീസർ രാജശ്രീ കെകെ,
അസിസ്റ്റൻ്റ് അഗ്രികൾച്ചർ ഓഫീസർ സുരേഷ് ബാബു, കൃഷി അസിസ്റ്റൻ്റ്മാരായ ഷിബു എംവി, അമൃത, ആത്മ ബിടിഎം നവ്യ, ആത്മ ഉദ്യോഗസ്ഥയായ ഷിംന എന്നിവർ സന്ദർശക സംഘത്തിന് നേതൃത്വം നൽകി.
തിരുവമ്പാടിയിലെ ഗ്രീൻ വില്ലാസ് ഫാം, കാർമൽ അഗ്രോ ഫാം, തറക്കുന്നേൽ അഗ്രോ ഗാർഡൻ, താലോലം പ്രൊഡക്ടസ് എന്നിവിടങ്ങളും കൂടരഞ്ഞിയിലെ മണിമലത്തറപ്പിൽ ഫാംസ്റ്റഡുമാണ് സന്ദർശിച്ചത്.
ഗ്രീൻ വില്ലാസ് ഫാം കോൺഫറൻസ് ഹാളിൽ വെച്ച് നൽകിയ പരിശീലന പരിപാടിയിൽ ഇന്ത്യയിലെ മികച്ച നാളികേര കർഷകനുള്ള പുരസ്കാരം നേടിയ കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിൽ ശാസ്ത്രീയ നാളികേര കൃഷി, സമ്മിശ്ര കൃഷി എന്നീ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. ഫാം ടൂറിസ സാദ്ധ്യതകളെക്കുറിച്ച് അജു എമ്മാനുവലും ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് എന്നിവയെ കുറിച്ച് ദേവസ്യ മുളക്കലും സംസാരിച്ചു. മണിമലത്തറപ്പിൽ ഫാംസ്റ്റഡിൽ വച്ച് ജൈവ കൃഷി, കാപ്പി കൃഷി എന്നിവയെ കുറിച്ച് രാജേഷ് സിറിയക് വിശദീകരിച്ചു.
സന്ദർശിച്ച ഫാമുകളെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർ അടക്കമുള്ള സന്ദർശക സംഘം സമയക്കുറവ് കാരണം ബാക്കിയുള്ള ഫാമുകൾ സന്ദർശിക്കാനാവാത്തതിലുള്ള വിഷമവും പങ്കുവച്ചു.
മടങ്ങി പോകുമ്പോൾ, ഇനി മറ്റൊരു ദിവസം ഗ്രീൻ വില്ലാസ് ഫാമിൽ താമസിക്കുവാനും ഈ സർക്യൂട്ടിലെ മുഴുവൻ ഫാമുകളും സന്ദർശിക്കുവാനും ഈ നാടിൻ്റെ സൗന്ദര്യം ആസ്വദിക്കാനുമായി സുഹൃത്ത് വൃന്ദങ്ങളെയും ചേർത്ത് വരുമെന്ന് സംഘാംഗമായ ചിറക്കൽ അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഷിബു എംവി അറിയിച്ചു.
Post a Comment