മുക്കം ∙ തേനീച്ചയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ബൈക്ക് യാത്രക്കാരൻ ചാത്തമംഗലം വേങ്ങേരി മഠം പടിഞ്ഞാറേ തൊടുകയിൽ ഷാജു കിണറ്റിലേക്ക് ചാടി. ഷാജുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഷാജു മാമ്പറ്റ ചെരിക്കലോട് ഭാഗത്ത് ബൈക്കിൽ യാത്ര ചെയ്യവേയാണു തേനീച്ചയുടെ ആക്രമണം ഉണ്ടായത്. തേനീച്ചയുടെ കുത്തേറ്റതോടെ തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. വിവരമറിയച്ചതിനെ തുടർന്ന് മുക്കത്തു നിന്ന് സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. റെസ്ക്യു നെറ്റ് ഉപയോഗിച്ച് കിണറ്റിൽ നിന്നു ഷാജുവിനെ കയറ്റുകയായിരുന്നു. മുഖത്ത് ഒട്ടേറെ കുത്തുകളേറ്റ പരുക്കുകളുണ്ട്. മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Post a Comment