കോടഞ്ചേരി:ചെമ്പുകടവ്
പ്രമുഖ തേൻ കർഷകനായ ബേബി കുര്യൻ്റെ സംരംഭമായ കളപ്പുരയ്ക്കൽ തേൻ സംസ്കരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് നിർവഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ ടി എം എ പ്രൊജക്ട് ഡയറക്ടർ രജനി മുരളീധരൻ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് കൃഷി വകുപ്പ് അസി. ഡയറക്ടർ ഡോ. പ്രിയ മോഹൻ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസ്സിസ്സ്, വാർഡ് മെമ്പർ വനജ വിജയൻ, കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.
പുതിയ സംസ്കരണ കേന്ദ്രത്തിൽ സംസ്കരിച്ചെടുത്ത തേനിൻ്റെ ആദ്യവിൽപന സജി വട്ടപ്പലത്തിന് നൽകിക്കൊണ്ട് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശേരി നിർവ്വഹിച്ചു. ചെമ്പുകടവിലെയും സമീപപ്രദേശങ്ങളിലെയും ധാരാളം കർഷക സുഹൃത്തുക്കൾ, വിവിധ രാഷ്ട്രിയ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സന്നിഹിതരായ മുഴുവൻ ആളുകൾക്കും സംസ്കരിച്ചതേനിൻ്റെ സാമ്പിൾ ബോട്ടിൽ വിതരണം ചെയ്തു.
2880 ൽ പരം തേനീച്ച പെട്ടികളിൽ നിന്നായി ലഭിക്കുന്ന തേനാണ് ഇവിടെ സംസ്കരിക്കുന്നത്.
Post a Comment