കൂടരഞ്ഞി : അടുക്കളയുടെ അകത്തളങ്ങളിൽ പകലന്ത്യോളം വിശ്രമമില്ലാതെ അധ്വാനിക്കുന്ന വീട്ടമ്മമാർക്ക് എൽഡിഎഫ് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനമായ പ്രതിമാസം 2000 രൂപ ധനസഹായം നൽകുമെന്നത് ഉടൻ നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് (എം) കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേരള വനിതാ കോൺഗ്രസ് (എം) ജില്ലാ ഭാരവാഹികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് ടി എം ജോസ്ഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷൈജു കോയിനിലം അദ്ധ്യക്ഷത വഹിച്ചു. കെ.എം പോൾസൺ, സിജോ വടക്കേൻതോട്ടം, അഗസ്റ്റ്യൻ ചെമ്പ് കെട്ടിക്കൽ, അഡ്വ.ജിമ്മി ജോർജ്, ജോസഫ് ജോൺ, ജോർജ് തടത്തിൽ, നിധിൻ പുലക്കുടി എന്നിവർ പ്രസംഗിച്ചു.
കേരള വനിതാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് മേരി തങ്കച്ചൻ, വൈസ് പ്രസിഡൻ്റ് എത്സമ്മാമാണി, ജനറൽ സെക്രട്ടറി ഷിജി ജിമ്മി എന്നിവർ നേതൃത്വം നൽകി.
Post a Comment