കൂടരഞ്ഞി : മഠം പറമ്പ് ശ്രീ കരുവൻ കരിയാത്തൻ ക്ഷേത്രം കൽപ്പൂര് കുമാരനെല്ലൂർ വില്ലേജിൽപെട്ട റീ സർവേ 20/1 ൽ തിരുവണ്ണൂർ ദേവസ്വത്തിൻ്റെ ഭൂമിനിലവിൽ കേസിൽ കിടക്കുന്നതാണ്. റിസർവ്വേ 20/1, 2 24/1 ൽ 6.63 ഏക്കർ ഭൂമി തിരുവണ്ണൂർ ദേവസ്വത്തിന്റെ ഭൂ മിയാണ്.
1895 ൽ 3 സർവ്വേ നമ്പറിലായി പാട്ടത്തിന് കൊടുത്തത് വെറും 2.5 ഏക്കർ മാത്രമാണ്. ആ പാട്ടാധാരത്തിലും പിന്നീട് നടന്ന പാട്ടാധാരങ്ങളിലും കൃത്യമായി പറഞ്ഞിട്ടുണ്ട് മഠം പറമ്പ് ശ്രീ കരുവൻ കരിയാത്തൻ ക്ഷേത്രത്തിന് പാട്ടവും നികുതിയും പൂജയും നൽകേണ്ടതും നടത്തേണ്ടതുമാണ്.
സർവ്വേ കല്ലുകൾ നശിപ്പിക്കപ്പെടുക യാണെങ്കിൽ സ്വന്തം ചില വിൽ പുനസ്ഥാപിക്കുകയും വേണം. 1970 ൽ 2 ആധാരങ്ങളിലായി SROയെ തെറ്റിദ്ധരിപ്പിച്ച് 20/1 മാത്രം 3.97 ഏക്കർ നൽകുകയും അവർ അത് പിന്നീട് വേറെരീതിയിൽ വീണ്ടും SROയെ തെറ്റി ദ്ധരിപ്പിച്ച് 1974ൽ മൂന്ന് ആധാരങ്ങളിലായി 5.55 ഏക്കർ നൽകുകയും ഇവർ ഉദ്യോഗസ്ഥരെയും ഭരണ കർത്താക്കളെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ച് സെവൻ ഈ ടൈറ്റിൽ സംഘടിപ്പിച്ചു.
ഇതിനെതിരെ അപ്പലേറ്റിൽ (OA 4/19) കേസ് നടക്കുന്ന ഈ സമയത്ത് സ്ഥലം മറിച്ചു വിൽക്കുകയും നിർമ്മാണ പ്രവർത്തി തുടങ്ങാൻ ശ്രമിക്കുന്നുമുണ്ട്. ഇതിനെതിരെ ഏതറ്റം വരെ പോകാനും ഞങ്ങൾ വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്യും. തിരുവണ്ണൂർ ദേവ സ്വഭൂമിയുടെ സത്യാവസ്ഥ മനസ്സിലാക്കി തിരിച്ചു കിട്ടുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെയും എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുടേയും നാട്ടുകാരുടേയും സഹായങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ക്ഷേത്ര സംരക്ഷണ സമിതി.
Post a Comment