ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ തുലാംമാസ വാവുബലി തർപ്പണം 2025 ഒക്ടോബർ 21 ചൊവ്വാഴ്ച (തുലാം 4) നടക്കും. പുലർച്ചെ 5.30 മുതൽ ക്ഷേത്രസന്നിധിയിൽ വെച്ച് നടക്കുന്ന ബലിതർപ്പണ ചടങ്ങുകൾക്ക് പറമ്പിടി പുതുശ്ശേരി ഇല്ലത്ത് മനോജ് കുമാർ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ബലി
തർപ്പണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക വഴിപാട് തിലഹോമവും ഉണ്ടായിരിക്കുന്നതാണ്
ചടങ്ങുകളുടെ വിശദാംശങ്ങളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 9847490579
Post a Comment