പാലക്കാട്: 25 കോടിയുടെ ഓണം ബമ്പർ സമ്മാനവിജയിയെ തിരഞ്ഞെടുത്തു. ഇത്തവണ പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റ് വാങ്ങിയത് തിരുവനന്തപുരത്തെ ഏജന്റ്റ് അവിടെ നിന്ന് വാങ്ങി കൊച്ചി നെട്ടൂരിലെ സബ് ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജൻസീസ് ഉടമ തങ്കരാജനിലേക്കാണ് ആദ്യം ടിക്കറ്റ് എത്തിയത്
അവിടെ നിന്ന് കൊച്ചി നെട്ടൂരിലെ ലതീഷ് എന്ന ഏജന്റ് വാങ്ങി വിറ്റ ടിക്കറ്റിലെ സമ്മാന ജേതാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഏവരും. മരട് സ്വദേശിയാണ് ഇദ്ദേഹം എന്നാണ് വിവരം. സ്ഥിരം ടിക്കറ്റെടുത്ത് വിൽപ്പന നടത്തുന്നയാളാണ് രതീഷ് എന്ന് ഭഗവതി ലോട്ടറി ജീവനക്കാർ പറയുന്നു. കഴിഞ്ഞ വർഷം 50 ലക്ഷം അടിച്ച ഭഗവതി ലോട്ടറീസിൽ നിന്ന് ലോട്ടറി വാങ്ങിച്ച് വിൽപ്പന നടത്തുന്ന ഏജൻ്റ് കാളിരാജിന് ഇത്തവണയും 50 ലക്ഷം അടിച്ചു.
കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ, 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനായിരുന്നു.
75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. 14.07 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് നിന്ന് വിറ്റത്. വിൽപനയിൽ തൃശൂർ രണ്ടാമതെത്തി. വിറ്റത് 9.37 ലക്ഷം ടിക്കറ്റുകൾ. തിരുവനന്തപുരത്ത് 8.75 ടിക്കറ്റുകളും വിറ്റു.
Post a Comment