കുറവിലങ്ങാട്: കുറവി ലങ്ങാട്ടുനിന്നുകാണാതായ വീട്ടമ്മയുടെ മൃതദേഹം തൊടുപുഴ ഉടുമ്പന്നൂരിലെ ചെപ്പുകുളത്തിനു സമീപം റബർതോട്ട ത്തിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിനി ജെസി കെ. ജോർജിന്റെ (50) മ്യതദേഹമാണ് ഇന്നലെ വൈകുന്നേരം പോലീസ് കണ്ടെത്തിയത്. ഉടു മ്പന്നൂർ-തട്ടക്കുഴ-ചെപ്പുകുളം റോഡിൽ ചക്കുരാംമാണ്ടി എന്ന സ്ഥലത്ത് വിജനമായ പുരയിട ത്തിൽ ഉപേക്ഷിച്ച നിലയിലായി രുന്നു മൃതദേഹം.
റോഡിൽനിന്ന് 30 അടിയോളം താഴ്ചയിലാണ് മൃതദേഹം കിട ന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭർത്താവ് കപ്പടാകുന്നേൽ സാം ജോർജിനെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജെസിയെ കൊലപ്പെടുത്തി മൃതദേഹം ചെപ്പുകുളത്ത് ഉപേക്ഷിച്ചതായി ഇയാൾ നൽകിയ മൊഴിയെത്തു ടർന്നായിരുന്നു കുറവിലങ്ങാട് പോലീസും കരിമണ്ണൂർ പോലീസും ചേർന്ന് പരിശോധന നട ത്തിയത്. ഇരുവരും തമ്മിൽ വർഷങ്ങളായി കുടുംബവഴക്കും കോടതികളിൽ കേസും നിലനി ന്നിരുന്നു. ഇതിൻ്റെ തുടർച്ചയായി ജെസിയെ സാം ജോർജ് കൊ ലപ്പെടുത്തി മൃതദേഹം റബർ തോട്ടത്തിൽ തള്ളുകയായിരു ന്നുവെന്നാണ് പോലീസിന്റെ ക ണ്ടെത്തൽ.
ഇരു നിലവീട്ടിൽ രണ്ടു നില കളിലായാണ് സാമും ജെസിയും പരസ്‌പരബന്ധമില്ലാതെ താമസിച്ചിരുന്നത്. മൂന്ന് മക്കളാണുള്ളത്. മൂന്നുപേരും വിദേശ ത്താണ്. ജെസി എല്ലാ ദിവസവും വിദേശത്തുള്ള മക്കളുമായി ഫോണിൽ ബന്ധപ്പെടാറു ണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ മാസം 26ന് മക്കൾ ജെസിയെ ഫോണിൽ ബന്ധപ്പെടാ ൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇവർ അറിയിച്ചതിനെ ത്തുടർന്ന് ഇവരുടെ അഭിഭാഷകൻ ശശികുമാറും കുടും ബസുഹൃത്തും വീട്ടിൽ നടത്തിയ അന്വേഷണത്തിൽ ജെസിയെ കാണാനില്ലെന്ന് വ്യക്ത മായി. തുടർന്ന് കുറവിലങ്ങാട് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സാം ജോർജിനെ മൈസുരുവിൽ നിന്നു കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജെസിയെ കൊലപ്പെടുത്തിയ തായി സാം ജോർജ് സമ്മതിച്ചത്.
കഴിഞ്ഞ മാസം 26ന് കുറവിലങ്ങാട്ടുള്ള വീട്ടിൽ വച്ച് ഇരുവരും തമ്മിൽ തർക്കവും വഴക്കു മുണ്ടാകുകയും ജെസിയെ ഇയാൾ ശ്വാസംമുട്ടിച്ച് കൊലപ്പെ ടുത്തുകയുമായിരുന്നു. വീട്ടിൽ സൂക്ഷിച്ച മൃതദേഹം പിറ്റേന്ന് പുലർച്ചെ വാഹനത്തിൽ കയറ്റി ചെപ്പുകുളത്ത് എത്തിച്ച് റോഡരികിൽ നിന്നു താഴേക്ക് തള്ളി. ഇതിനു ശേഷം സാം ജോർജ് കർണാടകയിലേക്ക് കടന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രതി ചെപ്പുകുളത്ത് താമസിച്ചിരുന്ന സ്ഥലപരിചയത്തിലാണ് ജെ സിയുടെ മൃതദേഹം ഇവിടെ ഉ പേക്ഷിച്ചത്.
കസ്റ്റഡിയിലെടുത്ത സാം ജോർജിനൊപ്പം സുഹൃത്തായ വിദേശ വനിതയും ഉണ്ടായിരു ന്നു. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്ത മല്ല. ഒരാഴ്‌ചയോളം പഴക്കമുള്ളതിനാൽ മൃതദേഹം ജീർണിച്ച നിലയിലായിരുന്നു.
തൊടുപുഴ അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം റോഡിലെത്തിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേ ഹം കോട്ടയം മെഡിക്കൽ കോ ളജിലേക്കു മാറ്റി.
Post a Comment