കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 1.17 കോടി രൂപ മുതൽ മുടക്കിൽ ഗ്രാമസഭ അടക്കമുള്ള വിവിധങ്ങളായ മീറ്റിംഗുകൾ സംഘടിപ്പിക്കുവാൻ വേണ്ടി ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് മുകളിലായി ലിഫ്റ്റ് സൗകര്യങ്ങളോടുകൂടി 400 പേർക്ക് ഇരിക്കാൻ സൗകര്യം ഉള്ള രാജീവ് ഗാന്ധി ഓഡിറ്റോറിയം നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനവും ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപ ധനസഹായത്തോടുകൂടി, രണ്ടു കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പതങ്കയം തൂക്കുപാലത്തിന്റെയും 'ടേക്ക് എ ബ്ലേക്ക്' കംഫർട്ട് സ്റ്റേഷൻ്റെ പ്രവർത്തി ഉദ്ഘാടനവും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി രാഹുൽ ഗാന്ധി എം.പിയുടെ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപയും ഗ്രാമപഞ്ചാ യത്ത് വിഹിതമായി 10 ലക്ഷം രൂപയടക്കം 65 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മാണം പൂർത്തീകരിച്ച സിഡിഎംസി ബിൽഡിങ്ങിന്റെ ഉദ്ഘാടനവും സംയുക്തമായി വയനാട് പാർലമെൻറ് മണ്ഡലം എം.പി പ്രിയങ്ക ഗാന്ധി നാളെ വൈകിട്ട് 5 മണിക്ക് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിക്കുന്നു.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ അഷ്റഫ് മാസ്റ്റർ അടക്കമുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പൗരപ്രമുഖരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മഹനീയ സാന്നിധ്യത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
Post a Comment