കോടഞ്ചേരി: മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് വായുവും ശുദ്ധജലവും മലിനമാക്കി ഒരു പ്രദേശമാകെ മനുഷ്യനും ജീവജാലങ്ങൾക്കും ജീവിക്കാൻ പറ്റാത്ത സാഹചര്യം ഒരുക്കി എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി സംസ്ഥാന സർക്കാരിന്റെ ഒത്താശയോടുകൂടി പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഫാക്ടറി അടച്ച് പൂട്ടണമെന്നും ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി പോലീസ് പ്രദേശത്ത് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് വീടുകളിൽ റെയ്ഡ് നടത്തി സാധാരണക്കാരെ വേട്ടയാടുന്ന ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
സമരത്തിന്റെ പേരിൽ സാധാരണക്കാരെ വേട്ടയാടുന്ന പോലീസ് നടപടി അവസാനിപ്പിച്ച് സാധാരണക്കാർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം നൽകാൻ സർക്കാർ തയ്യാറാകണമെന്നും, പ്രദേശത്തെ സ്കൂളുകൾ പോലും അടച്ചു പൂട്ടുന്ന സ്ഥിതിവിശേഷമാണെന്നും സാധാരണക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ,കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി മെമ്പർ സി.ജെ ടെന്നിസൺ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അബ്ദുൽ കഹാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, സണ്ണി കാപ്പാട്ട് മല, ജമീല അസീസ്, ജോസ് പൈക, കെ എം ബഷീർ, സജി നിരവത്ത്,അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ ചിന്ന അശോകൻ,റെജി തമ്പി, കുമാരൻ കരിമ്പിൽ, വിൽസൺ തറപ്പേൽ, ജോസഫ് ആലവേലി, ടെസി തോമസ് എന്നിവർ പ്രസംഗിച്ചു.
Post a Comment