കൂമ്പാറ: കഴിഞ്ഞ നാല് ദിവസങ്ങളിലായി മണാശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 95 പോയിൻറ് നേടി ചാമ്പ്യന്മാരായി. 91 പോയിൻറ് നേടി കൊടിയത്തൂർ പി ടി എം ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.81 പോയിൻറ് നേടി ചെറുവാടി ഹിൽടോപ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി അറബിക് സാഹിത്യോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കൂമ്പാറ ഫാത്തിമാബീ കരസ്ഥമാക്കി.സ്കൂളിലെ വിദ്യാർഥികൾക്ക് കലയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച , ഈ അടുത്ത് വിട പറഞ്ഞ കൂമ്പാറയുടെ പ്രിയ കലാകാരൻ കൂമ്പാറ ബേബിക്ക് ഈ കലാകിരീടം സമർപ്പിക്കുന്നതായി പ്രിൻസിപ്പൽ നാസർ മാസ്റ്റർ ചെറുവാടി, ഹെഡ്മിസ്ട്രസ് ആയിഷാബി എന്നിവർ പറഞ്ഞു. മലയോര മേഖലയിലെ ഈ വിദ്യാലയം പരിമിതിക്കുള്ളിൽ നിന്നും ഈ രണ്ട് കിരീടങ്ങൾ നേടിയതിൽ അവർ അതീവ സന്തോഷം രേഖപ്പെടുത്തി. ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഇന്നലെ കൂമ്പാറയിൽ വെച്ച് വിദ്യാർത്ഥികളുടെ ഐതിഹാസിക റാലി നടന്നിരുന്നു.ഈ കലാ കിരീടം വിദ്യാലയത്തിന് നേടിത്തരുന്നതിന് പ്രയത്നിച്ച അറബിക് അധ്യാപകരായ ഫിറോസ് സാർ,മുഹമ്മദ് അബൂബക്കർ സാർ,കലോത്സവം കൺവീനർ കബീർ സാർ എന്നിവരെ അനുമോദന യോഗത്തിൽ അഭിനന്ദിച്ചു.
ഫോട്ടോ :
ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ജേതാക്കളായ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് ട്രോഫി കൈമാറുന്നു.
Post a Comment