Oct 21, 2025

ഫ്രഷ്കട്ട് വിരുദ്ധ സമരജനകീയ സമിതിയുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും


കൂടത്തായി : നാല് പഞ്ചായത്തുകളിൽ ഉള്ള ആയിരക്കണക്കിന് ആളുകളെ സാരമായി ബാധിക്കുന്ന കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ഫ്രഷ് കട്ടിൻ്റെ ഇരകൾ നടത്തുന്ന പ്ലാന്റിലേക്കുള്ള റോഡ് ഉപരോധ സമരം രാവിലെ 10 മണിക്ക് ആരംഭിക്കും.
നാല് പഞ്ചായത്തുകളിൽനന്നായി അഞ്ചു ജനപ്രതിനിധികൾ ഈ സമരത്തിന് നേതൃത്വം നൽകുന്നു.

സർക്കാറും ചില ഉദ്യോഗസ്ഥരും കാണിക്കുന്ന അനീതിക്കെതിരെ സമരം ശക്തമായി മുന്നോട്ടു പോകുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.

സമരസമിതി നേതാക്കളെ അന്വേഷിച്ചു കൊണ്ട് ഇന്ന് പുലർച്ചെ തന്നെ പോലീസ് വീടുകളിൽ എത്തിയിരുന്നു. സമരസമിതി നടത്തുന്ന റോഡ് ഉപരോധസ്ഥലത്ത് പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only