കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെട്ട വിഭിന്നശേഷി, അങ്കണവാടി കലോത്സവങ്ങൾ കോടഞ്ചേരി സെന്റ് മേരീസ് പരിഷ്ഹാളിൽ വെച്ച് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിന് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജമീല അസ്സീസ്സ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. റോയി കുന്നപ്പള്ളി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മെമ്പർമാരായ ലിസി ചാക്കോ, ചിന്ന അശോകൻ, ബിന്ദു ജോർജ്, വനജ വിജയൻ, റിയാനസ്, ആഗസ്റ്റി വെട്ടിക്കാമലയിൽ, റോസമ്മ കയത്തിങ്കൽ, ചിന്നമ്മ വായിക്കാട്ട്, സിസിലി ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, ജൂനിയർ സൂപ്രണ്ട് ജൂബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐ.സി ഡി.എസ് സൂപ്പർവൈസർ ശ്രീമതി നസീറ പി എ സ്വാഗതവും, വാർഡ് മെമ്പർ ശ്രീ വാസുദേവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. അങ്കണവാടി വർക്കർമാർ,ബഡ്സ് സ്കൂൾ പ്രവർത്തകർ, ഭിന്നശേഷി സംഘടന ഭാരവാഹികൾ എന്നിവരും കലോത്സവത്തിൽ പങ്കാളികളായി.
കോടഞ്ചേരി പഞ്ചായത്തിലെ 33 അങ്കണവാടികളിൽ നിന്നും 300ളേം കുരുന്നുകളും 75 ളേം വിഭിന്ന ശേഷിക്കാരും തങ്കളുടെ കഴിവുകൾ പ്രകടിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ആയിരത്തോളമാളുകൾ പരിപാടിയുടെ ഭാഗമായി.
Post a Comment